
ഷഷ്ഠി
ഷഷ്ഠി
വ്രതങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ വ്രതമാണ് ഷഷ്ഠിവ്രതം. ഉദ്ദിഷ്ടകാര്യ സിദ്ധിക്ക് വേണ്ടി ഭക്തജനങ്ങൾ മാസംതോറും അനുഷ്ഠിക്കുന്നു . ക്ഷേത്രദർശനവും ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന വെള്ള നിവേദ്യം ഉച്ചയ്ക്ക് ഒരു നേരം മാത്രം ഭൂജിച്ചും ഭക്തിപൂർവ്വം സുബ്രഹ്മണ്യ ഭജനം നടത്തിയും അനുഷ്ഠിക്കുന്ന വ്രതമാണ് ഷഷ്ഠി വ്രതം. ധാരാളം ഭക്തജനങ്ങൾ കണ്ണങ്കോട് ക്ഷേത്രത്തിലെത്തി മാസംതോറും ഷഷ്ഠി വ്രതം അനുഷ്ഠിക്കാറുണ്ട്.

ആയില്യ പൂജ
ആയില്യ പൂജ
സർപ്പ ദോഷ നിവാരണം നേടി സർവ്വൈശ്വര്യം സിദ്ധിക്കുന്നതിന് വേണ്ടി എല്ലാ മലയാള മാസവും ആയില്യം നക്ഷത്ര ദിവസത്തിൽ ആചരിച്ചു വരുന്നു . ആയില്യ പൂജ നൂറും പാലും എന്നിവയാണ് പ്രധാന വഴിപാടുകൾ. സർപ്പ ദോഷനിവാരണത്തിന് വേണ്ടി ഭക്തജനങ്ങൾ ആയില്യ പൂജയിൽ പങ്കെടുക്കുന്നതിന് വേണ്ടി ക്ഷേത്രത്തിൽ എത്തിച്ചേരാറുണ്ട്


അഷ്ടദ്രവ്യ മഹാഗണപതിഹോമം
അഷ്ടദ്രവ്യ മഹാഗണപതിഹോമം
എല്ലാ മലയാള മാസവും ഒന്നാം തീയതിതോറും ഭക്തജന പങ്കാളിത്തത്തോടെ നടത്തുന്നു. സർവ്വ വിഘ്ന നിവാരണത്തിനും ഗണേശ പ്രീതിക്കുമായി നടത്തുന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിൽ വളരെയേറെ ഭക്തജനങ്ങൾ പങ്കെടുക്കാറുണ്ട്


ഉത്രം നക്ഷത്ര പൂജ
ഉത്രം നക്ഷത്ര പൂജ
ദേവപ്രശ്ന വിധിപ്രകാരം ക്ഷേത്ര നിർമ്മാണം നടത്തി 1178 മേട മാസത്തിലെ ഉത്രം നക്ഷത്ര ദിവസമാണ് ക്ഷേത്ര പുനപ്രതിഷ്ഠ നടന്നത്. ക്ഷേത്ര ദേവന്മാരുടെ നക്ഷത്രമായ ഉത്രം നക്ഷത്രദിവസം എല്ലാ മലയാള മാസവും ഭക്തിപൂർവ്വം ആചരിച്ചു വരുന്നു. വിശേഷാൽ പൂജാദികർമ്മങ്ങളിൽ ഭക്തജനങ്ങൾക്ക് രസീതൻ പടി പങ്കെടുക്കാവുന്നതാണ്. ഉത്രം നക്ഷത്ര പൂജയിൽ പങ്കെടുക്കുന്നത് അതീവ സവിശേഷമാണെന്ന് അനുഭവസ്ഥർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്


ചതയ ദിന പൂജ
ചതയ ദിന പൂജ
കണ്ണങ്കോട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ ഉത്ഭവത്തിന് കാരണഭൂതനായ ഭഗവാൻ ശ്രീനാരായണഗുരുദേവന്റെ തിരു അവതാര ദിനമാണ് ചതയം നക്ഷത്രം. ക്ഷേത്ര സമുച്ചയത്തിലുള്ള ഗുരുദേവ ക്ഷേത്രത്തിൽ എല്ലാ മലയാള മാസവും നടക്കുന്ന ചതയ ദിന പൂജയിൽ ഭക്തജനങ്ങൾ ഭക്തിപൂർവ്വം പങ്കെടുക്കാറുണ്ട്. ചതയ ദിനപൂജയിൽ പങ്കെടുക്കുന്നത് ശ്രേയസ് കരമാണെന്ന് ഭക്തജനങ്ങൾ ചൂണ്ടിക്കാണിക്കാറുണ്ട്

Contact Us
Kannamcodu Sree Subrahmanya Swami Temple, Kannamcodu, Kerala, India - 691538